അടിയന്തര അപ്പീലുകൾ

മലയാളം (ഇന്ത്യ)
2019
4,886 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ജ്വിസ് ഡി ഫോറ/ എം.ജി- ൽ നിന്നും, ലഭിച്ചത് 11/11/2019

പ്രിയ മക്കളെ, നിങ്ങൾ എന്റെ മകൻ ഈശോയോടു വിശ്വസതരായിരിക്കുക. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. ആത്മീയമായ കുഴപ്പങ്ങളുടെ ഈ സമയങ്ങളിൽ നിങ്ങളുടെ പ്രതിരോധത്തിന്റെ ഏറ്റവും വലിയ ആയുധമെന്നത് സത്യമാകുന്നു. നിങ്ങൾ പിന്തിരിയരുത്. നിങ്ങളുടെ യുദ്ധം വേദനാജനകമായിരിക്കും, എങ്കിലും കർത്താവ് നിങ്ങളോടു കൂടെയുണ്ട്. ധൈര്യമായിരിക്കുക. വിശുദ്ധി തേടിയുള്ള നിങ്ങളുടെ യാത്രയിൽ വിശ്വാസത്തെ വേട്ടയാടുന്ന ഒരുപാടുപേരെ നിങ്ങൾക്ക് എതിരിടേണ്ടി വരും. ഈ ലോകത്തിന്റെ കീർത്തി നിങ്ങൾ തേടരുത്, മറിച്ച് സ്വർഗ്ഗത്തിന്റെതായ കാര്യങ്ങളാവണം നിങ്ങൾ തേടേണ്ടത്. എല്ലാ കാര്യത്തിലും ദൈവത്തിനാകണം പ്രഥമ സ്ഥാനം. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ മാതൃകയാലും, നിങ്ങളുടെ വാക്കുകളാലും, എന്റെ ഈശോയുടെ സുവിശേഷം നിങ്ങൾ എല്ലാവരോടും പ്രഘോഷിക്കുവിൻ. നിങ്ങളുടെ ഭൂമിയിലെ ജീവിതമെന്നത് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകളുടെ തുടർച്ചയായ അനുഭവങ്ങളാണ്. നിങ്ങൾ നിങ്ങളുടെ കരങ്ങൾ നിങ്ങൾ കൂട്ടിക്കെട്ടി നിൽക്കരുത്. ദൈവം അധികാരപൂർവം നിങ്ങളിൽ നിന്ന് കണക്കു ചോദിക്കും. പാപികളുടെ മാനസാന്തരത്തിനായി കുരിശിനു മുമ്പിൽ നിന്നും നിങ്ങൾ വളരെ അധികം പ്രാർത്ഥിക്കുക. ഈശോയെ നിങ്ങൾ ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) തേടുവിൻ, അങ്ങനെ നിങ്ങൾ ശക്തരാകുവിൻ. വലിയൊരു ആത്മീയ യുദ്ധത്തിന്റെ സമയത്താണ് നിങ്ങളിപ്പോൾ ജീവിക്കുന്നത്. നിങ്ങൾ ഈശോയോടു കൂടെയായിരിക്കുക. അവനിലാണ് നിങ്ങളുടെ വിജയം. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ കൂടെയായിരിക്കുവിൻ. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ എന്നെ അനുസരിക്കുക. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,885 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ബൊക്വിം/എസ്.ഇ- ൽ നിന്നും, ലഭിച്ചത് 10/11/2019

പ്രിയ മക്കളെ, ധൈര്യമായിരിക്കുക. നിങ്ങൾ പിന്തിരിയരുത്. എന്റെ മകൻ ഈശോയിൽ നിങ്ങളെ അകറ്റി കൊണ്ടുപോകാൻ നിങ്ങൾ യാതൊന്നിനെയും അനുവദിക്കരുത്. ആശ്ചര്യകരമായ ഒരു കാര്യം ഈ നാട്ടിൽ നടക്കും, എന്തായാലും നിങ്ങൾ എന്റെ മകൻ ഈശോയോടൊപ്പം നിൽക്കുക. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. വിശ്വസ്തരും സമർപ്പിതരുമായ പുരുഷൻമാരുടെയും സ്ത്രീകളുടെയും ശബ്ദം നിങ്ങൾ ശ്രവിക്കുവിൻ: അവർ എല്ലായ്പ്പോഴും നിങ്ങളെ സത്യത്തിലേക്ക് നയിക്കും. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവമാകണം ഒന്നാമത്. സത്യത്തെ സ്നേഹിക്കുകയും കാക്കുകയും ചെയ്യുന്നവർക്ക് ക്ലേശകരമായ സമയങ്ങൾ വരുന്നതാണ്, പക്ഷേ കർത്താവ് അവരെ ഉപേക്ഷിക്കുകയില്ല. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കരങ്ങളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാകണം. മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,884 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/11/2019

പ്രിയ മക്കളെ, നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, എന്തെന്നാൽ നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങളെ നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വിളിക്ക് നിങ്ങൾ അനുസരണമുള്ളവരാകുവിൻ. നിങ്ങളിപ്പോൾ ജീവിക്കുന്നത് ദുഃഖങ്ങളുടെ സമയത്താണ്, നിങ്ങൾക്ക് കർത്താവിലേക്ക് തിരികെ വരാനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. നിങ്ങൾ സത്യത്തിൽ നിന്നും അകലരുത്. പ്രളയമുണ്ടായ സമയത്തേക്കാൾ കൂടുതൽ മോശമായ സമയത്താണ് നിങ്ങളിപ്പോൾ ജീവിക്കുന്നത്. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. സമർപ്പിതരായ വളരെ കുറച്ച്പേർ മാത്രം സത്യത്തോടൊപ്പം നിലകൊള്ളുന്ന ദിവസം വരുന്നതാണ്. ചെകുത്താന്റെ പുക എല്ലായിടത്തേക്കും പകരും, അത് എന്റെ പാവപ്പെട്ട ഒരുപാട് മക്കളിൽ ആത്മീയാന്ധത സൃഷ്ടിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിങ്ങൾ ദൃഡമായി നിൽക്കുക. നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുവിൻ, കഴിഞ്ഞകാലത്തെ വലിയ പാഠങ്ങൾ നിങ്ങൾ മറന്നു പോകരുത്. നിങ്ങൾ ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ, എന്തെന്നാൽ ഈ വഴിയിലൂടെ മാത്രമെ നിങ്ങൾ വിജയം വരിക്കാനാകുകയുള്ളൂ. നിങ്ങൾ ഭയപ്പെടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,883 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ബ്രസീലിയാ/ഡി.എഫ് ൽ നിന്നും, ലഭിച്ചത് 5/11/2019

പ്രിയ മക്കളെ, ദൈവത്തിന്റെ ശക്തിയിൽ മുറുകെ വിശ്വസിക്കുവിൻ. നിങ്ങളുടെ ശക്തിയും, നിങ്ങളുടെ മോക്ഷവും അവനിലാകുന്നു. വ്യാജ ചിന്താഗതികൾ നിങ്ങളെ സത്യത്തിൽ നിന്നകറ്റാൻ നിങ്ങൾ അനുവദിക്കരുത്. സമർപ്പിതരായ ധാരാളം പേർ മലിനമാക്കപ്പെട്ടിരിക്കുന്നു, അന്ധരായവർ മറ്റ് അന്ധരെ വഴി നയിക്കുന്നതു പോലെ അവർ നടക്കുകയും ചെയ്യുന്നു. ഒരു ആരാധനാലയം പണിയിക്കപ്പെടും, എങ്കിലും ദൈവത്തിന്റെ ആലയത്തിൽ ശത്രുവിന് സ്ഥലം ലഭിക്കില്ല. നിങ്ങൾക്ക് രണ്ട് യജമാൻമാരെ സേവിക്കാൻ കഴിയില്ല. നിങ്ങൾ ഈശോയോടൊപ്പമായിരിക്കുക. അവന്റെ സുവിശേഷത്തെ നിങ്ങൾ സ്വീകരിക്കുക, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളെ നിങ്ങൾ ആശ്ലേഷിക്കുക. നിങ്ങൾ നിങ്ങളുടെ മുട്ടുകൾ കുത്തി പ്രാർത്ഥിക്കുക. ദൈവം ധൃതിയിലാണ്. സത്യത്തിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നു വന്നത് നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങളെ നയിക്കാനാണ്. എന്റെ കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു, ഇരു കൈകളും നീട്ടി നിങ്ങൾക്കായി കാത്തിരിക്കുന്നു. ലോകത്തിന്റെതായ കാര്യങ്ങൾ എന്റെ മകൻ ഈശോയിൽ നിന്ന് നിങ്ങളെ അകറ്റാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ജാഗ്രതയുളളവരാകുക. ചെകുത്താൻ ശക്തനാണ്, എങ്ങനെ കബളിപ്പിക്കണമെന്നറിയുകയും ചെയ്യും. ഞാൻ കാണിച്ചു തന്ന പാതയിൽ നിങ്ങൾ ദൃഡമായി നിൽക്കുക, നിങ്ങൾ വിജയം പ്രാപിക്കും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കായ് പ്രാർത്ഥിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,882 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/11/2019

പ്രിയ മക്കളെ, നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പഠനങ്ങളെ നിങ്ങൾ ആശ്ലേഷിക്കുവിൻ. ദൈവത്തിന്റെ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും, നിങ്ങളെ മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങൾ സത്യത്തിൽ ദൃഢമായി നിൽക്കുക. അർദ്ധസത്യം നിങ്ങളെ ദുഷിപ്പിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ഈശോയിലേക്ക് തിരികെ വരുവിൻ, എന്തെന്നാൽ അവനാകുന്നു നിങ്ങളുടെ വഴിയും, സത്യവും, ജീവനും. പരിശുദ്ധമായത് നശിപ്പിക്കാൻ ശത്രുക്കൾ ഒരുമിച്ചിരിക്കുകയാണ്, എങ്കിലും ശക്തമായ പ്രാർത്ഥനയാലും, സത്യത്തോടുള്ള സ്നേഹത്താലും, നിങ്ങൾക്ക് അവയെ മറികടക്കാൻ സാധിക്കും. കർത്താവിൽ നിന്നകന്നു ജീവിക്കാതിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. അവൻ നിങ്ങളുടെ എല്ലാമാകുന്നു, നിങ്ങളെ വിശുദ്ധിയിലേക്കു വിളിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്കനുഭവപ്പെടുമ്പോൾ, കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും (പരിശുദ്ധ കുർബാന) നിങ്ങൾ ശക്തി കണ്ടെത്തുവിൻ. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ സ്വീകരിക്കുകയും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് നിങ്ങൾ വിശ്വസ്തരായിരിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാനാണ്. സൗമ്യതയും, എളിമയും ഉള്ള ഹൃദയങ്ങളുള്ളവരാകുക നിങ്ങൾ വിജയിക്കുകതന്നെ ചെയ്യും. ധൈര്യമായിരിക്കുക. എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. എല്ലായിടത്തും ഭയാനകമായ കാര്യങ്ങൾ നിങ്ങൾ ഇനിയും കാണും, എങ്കിലും നിങ്ങൾ പിന്തിരിയരുത്. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,881 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 2/11/2019

പ്രിയ മക്കളെ, എന്റെ മകൻ ഈശോയോട് വിശ്വസ്തരായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ അവനെ തേടുവിൻ, എന്തെന്നാൽ അവൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. പ്രാർത്ഥനയാലുള്ള ശക്തിയാൽ മാത്രമെ വരാൻ പോകുന്ന പരീക്ഷകളുടെ ഭാരം നിങ്ങൾക്ക് വഹിക്കാൻ കഴിയുകയുള്ളൂ. ലോകത്തിൽ നിന്നും അകന്നിരിക്കുക, സ്വർഗ്ഗത്തിലുള്ള കാര്യങ്ങളെ ലക്ഷ്യമാക്കി നിങ്ങൾ ജീവിക്കുക. എന്റെ ഈശോയുടെ സഭയ്ക്കു വേണ്ടി നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥിക്കുക. വിശ്വാസികൾക്കുള്ള കുരിശിന്റെ ഭാരം കനത്തതായിരിക്കും. എന്റെ മകൻ ഈശോയെയാണ് സഭ മാതൃകയാക്കേണ്ടത്, ആത്മാക്കളുടെ മോക്ഷമാണ് സഭ മുൻഗണനാർഹമായി എടുക്കേണ്ടത്. എന്റെ ഈശോ അവന്റെ തിരഞ്ഞെടുത്തവരെ പഠിപ്പിക്കുകയും, സത്യം പ്രഘോഷിക്കാൻ അയക്കുകയും ചെയ്തു. നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും യേശുവിൽ മാത്രമാകുന്നു. ലോകത്തിന്റെതായ വ്യാജ മിഥ്യാബോധങ്ങൾ മോക്ഷത്തിന്റെ പാതയിലുള്ള യാത്രയിൽ നിങ്ങളെ വഴിതെറ്റിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവമാകണം ഒന്നാമത്. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളിൽനിന്ന് വളരെ അധികം പ്രതീക്ഷിക്കുന്നു. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,880 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/11/2019

പ്രിയ മക്കളെ, നിങ്ങൾ കർത്താവിലേക്കു തിരിയുക. നിങ്ങളെ മോക്ഷത്തിന്റെ പാതയിൽ നിന്നകറ്റാൻ ലോകത്തിന്റെതായ സുഖകരമായ പ്രലോഭനങ്ങളെ നിങ്ങൾ അനുവദിക്കരുത്. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. കർത്താവ് നിങ്ങൾക്കായി ഒരുക്കിയവ, മനുഷ്യനേത്രങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. നിങ്ങൾ സന്തോഷിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ നേരത്തെതന്നെ കൊത്തിവെച്ചിരിക്കുന്നു. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ നിങ്ങൾ കരുതലുള്ളവരാകുക. നിങ്ങൾ സ്വർഗ്ഗം നഷ്ടപ്പെടുത്തരുത്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. എന്റെ എല്ലാ പാവപ്പെട്ട മക്കളോടും ഈശോയെക്കുറിച്ചു പ്രഘോഷിക്കുവിൻ. സത്യം അറിയുകയും, അബദ്ധം വിതക്കുകയും ചെയ്യുന്നവർക്ക് ദൈവകൃപ നഷ്ടമാകും. നിങ്ങൾ മനസ്തപിക്കുക, കർത്താവിനായി വിശ്വസ്തതാപൂർവ്വം നിങ്ങൾ ശുശ്രൂഷ ചെയ്യുക. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. നിങ്ങൾ ഈശോയെ തേടുക. അവൻ നിങ്ങളെ സ്നേഹിക്കുന്നു, ഇരു കൈകളും നീട്ടി നിങ്ങൾക്കായി കാത്തിരിക്കുന്നു. ഞാൻ നിങ്ങൾക്കു കാണിച്ചുതന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ, പിതാവിനാൽ അനുഗ്രഹീതർ എന്ന് നിങ്ങളെക്കുറിച്ച് വിളംബരം ചെയ്യപ്പെടും. നിങ്ങൾ മാനസാന്തരപ്പെടുവിൻ, അതുമൂലം ഒരുനാൾ നിങ്ങളും എന്നോടൊപ്പം സ്വർഗ്ഗത്തിൽ ആയിരിക്കും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,879 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 29/10/2019

പ്രിയ മക്കളെ, ധാരാളം പേർ അമൂല്യമായ ഭക്ഷണത്തെ (പരിശുദ്ധ കുർബാനയെ) തേടുകയും കുറച്ചു സ്ഥലങ്ങളിൽ മാത്രം അവർ അതു കണ്ടെത്തുകയും ചെയ്യുന്ന ദിവസം വരുന്നതാണ്. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. ശത്രുക്കൾ പ്രവർത്തിക്കുകയും, ധാരാളം പേർ ദുഷിപ്പിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം കാത്തുസൂക്ഷിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ തനിച്ചല്ല. എന്റെ ഈശോ എല്ലാ നാളും നിങ്ങളോടു കൂടെയുണ്ടാകും. പ്രാർത്ഥനയിൽ നിങ്ങൾ ശക്തി കണ്ടെത്തുക, പിശാചിന്റെതായ വാർത്തകൾ നിങ്ങളെ സത്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ നിങ്ങൾ അനുവദിക്കുകയും ചെയ്യരുത്. ദിവാകാരുണ്യത്തിലുള്ള എന്റെ ഈശോയുടെ യഥാർത്ഥ സാന്നിധ്യം, ശരീരം, രക്തം, ആത്മാവ്, ദിവ്യത്വം, എന്നത് നീതിമാൻമാരുടെ ഹൃദയത്തിൽ എപ്പോഴും യാഥാർത്ഥ്യമായിരിക്കും എന്നത് നിങ്ങൾ അറിയേണ്ടതാകുന്നു. വലിയ കുഴപ്പം എല്ലായിടത്തേക്കും വ്യാപിക്കും, എങ്കിലും നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവിൻ. നിങ്ങൾ പഴയകാല അനുഭവങ്ങളെ (പാഠങ്ങളെ) മറക്കരുത്. സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,878 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/10/2019

പ്രിയ മക്കളെ, നിങ്ങളുടെ ആത്മാർത്ഥവും ഭയരഹിതവുമായ സമ്മതം എന്റെ ഈശോയ്ക്ക് ആവശ്യമാണ്. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല എന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളാകുകിൻ. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം കാത്തുസൂക്ഷിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വലിയൊരു ആത്മീയാന്ധതയിലേക്കാണ് മനുഷ്യ കുലം നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഈശോയെ തേടുക. അവനാകുന്നു നിങ്ങളുടെ വെളിച്ചം, നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങൾ പശ്ചാത്തപിക്കുവിൻ. വിശുദ്ധിയുടെ പാതയിലേക്കുള്ള ആദ്യത്തെ പടിയെന്നത് പശ്ചാത്താപമാണ്. എന്റെ ഈശോ നിങ്ങളെ സ്നേഹിക്കുന്നു, ഇരു കൈകളും നീട്ടി നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ എങ്ങാനും വീണുപോകുകയാണെങ്കിൽ, യേശുവിനെ നിങ്ങൾ വിളിക്കുവിൻ. അവൻ തന്റെ ആടുകളോട് കരുതലുള്ള നല്ലയിടയനാകുന്നു. ദൈവത്തിന്റെ പദ്ധതികളുടെ സാക്ഷാത്കാരത്തിന് നിങ്ങൾ സുപ്രധാനമാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ പിന്തിരിയരുത്. ദൈവത്തിന്റെ വിജയം നീതിമാൻമാർക്കുണ്ടാകും. നിങ്ങൾ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,877 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിൽ നിന്നും, ലഭിച്ചത് 22/10/2019

പ്രിയ മക്കളെ, യൂദാസിന്റെ ഭീരുത്വമല്ല, സ്നാപക യോഹന്നാന്റെ ധൈര്യമാണ് സത്യത്തെ കാക്കാൻ വേണ്ടതെന്ന് ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. അന്ധകാരത്തിന്റെതായ നാളുകൾ വരും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട മക്കൾ നടക്കും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. എന്റെ ഈശോയ്ക്ക് നിങ്ങളെ എല്ലാവരെയും ആവശ്യമുണ്ട്. നിങ്ങൾ സുവിശേഷത്തോടും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടും വിശ്വസ്തരായിരിക്കുക. നിങ്ങളിലെ ഏറ്റവും അമൂല്യമായതിനെ കവർന്നെടുക്കാൻ നിങ്ങൾ പിശാചിനെ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. നിങ്ങളുടെ വഴിയും, സത്യവും, ജീവനും, എന്റെ ഈശോ മാത്രമാകുന്നു. സത്യം നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമുറപ്പിക്കുവാൻ നിങ്ങൾ അനുവദിക്കുവിൻ. ദൈവത്തിൽനിന്നും നിങ്ങളെ അകറ്റുന്നതിൽ നിന്നെല്ലാം നിങ്ങൾ ഒഴിഞ്ഞുമാറുവിൻ. സത്യത്തിലൂടെ മാത്രമെ നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കണ്ടെത്താനാകൂ. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. എന്തുതന്നെ സംഭവിച്ചാലും, ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. ക്ലേശകരമായ ഈ സമയത്ത്, നിങ്ങളുടെ പ്രാർത്ഥനകൾ തീവ്രമാക്കുവിൻ. അർദ്ധസത്യത്താൽ ശത്രുക്കൾ കബളിപ്പിക്കും, എങ്കിലും ദൈവത്തിന്റെ വിജയം നീതിമാൻമാരിലേക്ക് വരും. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,876 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ കലാബ്രിയായിൽ നിന്നും, ലഭിച്ചത് 21/10/2019

പ്രിയ മക്കളെ, നിങ്ങൾ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട മക്കളാണ്, അവൻ നിങ്ങളെ സ്നേഹിക്കുന്നു. ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾ പരിപൂർണ്ണമായി വിശ്വസിക്കുക അപ്പോൾ നിങ്ങൾക്ക് എല്ലാം ശാന്തമായി ഭവിക്കും. നിങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമ്പോൾ നിങ്ങൾ നിരാശരാകരുത്. എന്റെ ഈശോ നിങ്ങളോടു കൂടെയുണ്ടാകും. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്. പുരോഹിതരേ, നിങ്ങൾ ധൈര്യമായിരിക്കുക. നിങ്ങൾ പീഢിപ്പിക്കപ്പെട്ടേക്കും, എങ്കിലും നിങ്ങൾ പിന്തിരിയരുത്. നിങ്ങൾ കടന്നുകളയരുത്. എന്റെ ഈശോയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. എന്റെ ഈശോയ്ക്ക് നിങ്ങളുടെ ധൈര്യവും, ലഭ്യതയും ആവശ്യമുണ്ട്. നിങ്ങൾ അവനെ കാക്കുക. നിങ്ങൾ സത്യം പ്രഘോഷിക്കുക, ശത്രുക്കളെ ജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. എന്റെ മകൻ ഈശോയോട് നിങ്ങൾ വിശ്വസ്തതയുള്ളവരാകുക. കുരിശില്ലാതെ വിജയമില്ല. എല്ലാ പീഡനങ്ങൾക്കും ശേഷം, കർത്താവ് നിങ്ങളുടെ കണ്ണീർ തുടച്ചുമാറ്റും. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,875 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ പെസ്കാരയിൽ നിന്നും, ലഭിച്ചത് 20/10/2019

പ്രിയ മക്കളെ, ഈശോയെ ന്യായീകരിക്കുന്നതിൽ നിങ്ങൾ തീക്ഷ്ണതയുള്ളവരായിരിക്കുവിൻ. നിങ്ങളുടെ പ്രതിരോധത്തിന്റെ ഏറ്റവും വലിയ ആയുധമെന്നത് സത്യം ആകുന്നു. സഭയുടെ ആത്മീയ ഉൻമൂലനത്തിനായി ശത്രുക്കൾ തിടുക്കത്തിലാണ്, എങ്കിലും സത്യത്തിന്റെ വെളിച്ചത്താൽ നിങ്ങൾക്കവരെ മറികടക്കാനാകും. നിങ്ങൾ ഈശോയേയും അവന്റെ സുവിശേഷത്തെയും പ്രഘോഷിക്കുവിൻ. കഴിഞ്ഞകാലത്തെ വലിയ പാഠങ്ങൾ നിങ്ങൾ മറന്നു പോകരുത്. ദൈവത്തിന്റെ സത്യമെന്നത് നിത്യമായതാണ്. നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, അവൻ നിങ്ങളിൽ നിന്ന് ധാരാളം പ്രതീക്ഷികുകയും ചെയ്യുന്നു. നിങ്ങൾ ഭയപ്പെടരുത്. സത്യം പാലിക്കുന്നതിനാൽ അവഗണിക്കപ്പെടുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ മനസ്സിലാക്കുക ഈ നിമിഷമാണ് എന്റെ മകൻ ഈശോ നിങ്ങളോട് ഏറ്റവും അടുത്തായുള്ളത്. ലോകത്തിന്റെതായ പ്രതാപങ്ങൾ മാഞ്ഞു പോകും, എന്നാൽ ദൈവം നിനക്കായി കരുതി വെച്ചിരിക്കുന്ന അത്ഭുതങ്ങൾ അനന്തമായതാണ്. ധൈര്യമായിരിക്കുക. നിങ്ങൾ പിൻവാങ്ങരുത്. കർത്താവിലാണ് നിങ്ങളുടെ വിജയം. നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ തനിച്ചല്ല. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളോടു കൂടെയുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി അപേക്ഷിക്കും. സർവ്വശക്തനായ ദൈവത്തിന്റെ കരങ്ങളാൽ നിങ്ങൾ നയിക്കപ്പെടുക. കുരിശിനു മുമ്പാകെ നിങ്ങൾ ധാരാളമായി പ്രാർത്ഥിക്കുക, നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല എന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളാകുകിൻ. ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) നിങ്ങൾ ശക്തി കണ്ടെത്തുക, അപ്പോൾ നിങ്ങളുടെ വിശ്വാസം അത്യന്തം മഹത്തായതാകും. നിങ്ങൾ ഭയപ്പെടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,874 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ നാപ്പോളിയിൽ നിന്നും, ലഭിച്ചത് 19/10/2019

പ്രിയ മക്കളെ, ഉന്നത സ്ഥാനീയരായ പുരോഹിതർ അധികാരത്തിനായി ശത്രുക്കളുമായി കൂട്ടുചേർന്ന് സ്വയം മലിനപ്പെടുത്തിയിരിക്കുകയാണ്, ഇതുമൂലം അവർ എന്റെ മകനായ ഈശോയ്ക്കെതിരായി പ്രവർത്തിച്ചിരിക്കുന്നു. നിങ്ങൾ വലിയ പരീക്ഷണങ്ങളുടെ സമയത്താണ് ജീവിക്കുന്നത്, എങ്കിലും എന്റെ കർത്താവ് നിങ്ങളോടുകൂടെയുണ്ട്. ദൈവത്തിൽ നിന്നുള്ളവരായ നിങ്ങൾ, ദൈവത്തിന്റെ ഭവനത്തെ ശത്രുക്കൾക്ക് അധികാരം നൽകുന്ന ഒരു സംഭരണകേന്ദ്രമായി മാറാൻ അനുവദിക്കരുത്. മനുഷ്യന്റെ വക്രത എന്റെ പാവപ്പെട്ട ധാരാളം മക്കളെ ദുഷിപ്പിക്കുകയും, അതുമൂലം വലിയൊരു ആത്മീയാന്ധത ഉളവാക്കുകയും ചെയ്തു. എന്റെ ഈശോയുടെ സഭ കാൽവരിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നീതിമാൻമാർ ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കും. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുവിന്റെ ശക്തി വർദ്ധിപ്പിക്കുന്നു. അസത്യം വിജയിക്കാനായി നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്നുള്ളവരാണ്, അവൻ നിങ്ങളെ സ്നേഹിക്കുന്നു. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. ദിവുകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ, ഞാൻ നിങ്ങൾക്കു കാണിച്ചുതന്ന പാതയിൽ നിങ്ങൾ ഉറച്ചു നിൽക്കുവിൻ. കുരിശില്ലാതെ വിജയമില്ല. ധൈര്യമായിരിക്കുക. നിങ്ങളുടെ വിശ്വാസം നിങ്ങൾ നഷ്ടപ്പെടുത്തരുത്. നിങ്ങൾ ഈശോയോടുകൂടി ആയിരിക്കുക, നിങ്ങൾ വിജയികളാകും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,873 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ റോമിൽ നിന്നും, ലഭിച്ചത് 18/10/2019

പ്രിയ മക്കളെ, കളങ്കമില്ലാത്തവനും, ദൈവപുത്രനുമായ ക്രിസ്തു, കുരിശുമരണത്തിലൂടെ, സ്വയം നിങ്ങൾക്കായി നൽകി. ദൈവവചനം മാംസമായി ഭവിച്ചു. അവൻ നിങ്ങളുടെ ദൈവവും രക്ഷകനുമാണ്. അവനിലൂടെയല്ലാതെ മനുഷ്യർക്ക് ഒരിക്കലും രക്ഷ പ്രാപിക്കാൻ കഴിയില്ല. ദൈവത്തിന്റെ സത്യത്തിലേക്ക് നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. വലിയൊരു ആശയക്കുഴപ്പത്തിന്റെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ ആത്മാർത്ഥവും ധൈര്യപൂർണ്ണവുമായ 'സമ്മതത്തിനുള്ള' സമയം ആഗതമായിരിക്കുകയാണ്. എന്റെ ഈശോയുടെ സഭ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്, എങ്കിലും സത്യത്തിന്റെ പടവാൾ സഭയെ വലിയ വിജയത്തിലേക്ക് നയിക്കും. എന്റെ ഈശോയുടെ സഭ സത്യത്തെ ഒതുക്കിക്കൊണ്ടുള്ള ചർച്ചകൾക്കുള്ള ഒരു വേദിയാകരുത്. എന്റെ ഈശോ സത്യമാകുന്നു, നിങ്ങളുടെ ജീവിതത്തിലെ എല്ലാ ഇടങ്ങളിലും അവൻ വസിക്കേണ്ടതാകുന്നു. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. സത്യത്തെ കാത്തുകൊണ്ടും, പ്രാർത്ഥനയാലുള്ള ശക്തിയാലും, ശത്രുവിന്റെ പ്രവർത്തനങ്ങളെ തരണം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, അവൻ നിങ്ങളിൽ നിന്ന് ധാരാളം പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടവ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ദൈവം അധികാരപൂർവം നിങ്ങളിൽ നിന്ന് കണക്കു ചോദിക്കും; ഇത് നിങ്ങൾ എപ്പോഴും ഓർമ്മിക്കേണ്ടതാകുന്നു. വിശ്വാസവഞ്ചകർ, തങ്ങളുടെ ആത്മാക്കൾ ആഴമായ അന്ധകാരത്തിലായതുമൂലം, കരയുകയും വിലപിക്കുകയും ചെയ്യുന്ന ദിവസം വരുന്നതാണ്. നിങ്ങൾ ലോകവുമായി ഒത്തുതീർപ്പുകളുണ്ടാക്കരുത്. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തികൊണ്ടു മാത്രമെ നിങ്ങൾക്ക് ശത്രുവിനെ മറികടക്കാനാകുകയുള്ളൂ. നിങ്ങൾ വിശ്വസ്തരായിരിക്കുക, കർത്താവു നിങ്ങൾക്ക് ഉദാരമായ പ്രതിഫലം നൽകും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ നിരാശരാവരുത്. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,872 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ അരെറ്റ്സ്സോയിൽ നിന്നും, ലഭിച്ചത് 17/10/2019

പ്രിയ മക്കളെ, നിങ്ങളുടെ ദൈവവും രക്ഷകനുമായ ഈശോയിലേക്ക് തിരിയുവിൻ. അവന്റെ കൃപയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. നിങ്ങൾ ലോകത്തിൽ നിന്നും അകന്നു ജീവിക്കുവിൻ, പറുദീസാ ലക്ഷ്യം വെച്ചാവട്ടെ നിങ്ങളുടെ ജീവിതം, അതിനുവേണ്ടി മാത്രമാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധാത്മാവു മുഖേന പുത്രനിലൂടെ പിതാവിനാൽ നിങ്ങൾ ഓരോരുത്തരും സ്നേഹിക്കപ്പെടുന്നു. നിങ്ങൾക്ക് എന്റെ വിമലഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നതിനാൽ നിങ്ങൾ ആഹ്ലാദിക്കുവിൻ. പരിശുദ്ധ ജപമാലയും, വേദപുസ്തകവും (ബൈബിൾ) നിങ്ങളുടെ കൈകളിലും; സത്യത്തോടുള്ള സ്നേഹം നിങ്ങളുടെ ഹൃദയത്തിലും ഉണ്ടാവണം; എന്ന കാര്യം എപ്പോഴും ഓർക്കേണ്ടതാകുന്നു. മഹാപീഡനത്തിന്റെ സമയത്താണ് നിങ്ങളിപ്പോൾ ജീവിക്കുന്നത്. ദുഷ്ടരായ മനുഷ്യരുടെ പ്രവൃത്തി മൂലം വിശ്വാസികളായ പുരുഷൻമാരും സ്ത്രീകളും ദുരിതത്തിലകപ്പെടും. യൂദാസിനെപ്പോലെ പ്രവർത്തിക്കുന്നവർക്ക് ദുരിതം! നിങ്ങൾ ധീരതയുള്ളവരാകുക. ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ വിശുദ്ധിയിലേക്ക് ക്ഷണിക്കാനാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുമ്പോൾ, ദൈവത്തിന്റെ സർവ്വശക്തമായ കരം നീതിമാൻമാർക്കായ് പ്രവർത്തിക്കും. എനിക്ക് നിങ്ങളുടെ ആവശ്യം അറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി അപേക്ഷിക്കും. അവസാനംവരെ വിശ്വസ്തതയോടുകൂടെ നിലനിൽക്കുന്നവർ പിതാവിനാൽ അനുഗ്രഹീതർ എന്ന് വിളംബരം ചെയ്യപ്പെടും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്ക് നയിക്കാം. നിങ്ങൾ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,871 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ ബൊളോണയിൽ നിന്നും, ലഭിച്ചത് 16/10/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാനാണ്. എന്റെ കർത്താവ് നിങ്ങളെ സ്നേഹിക്കുകയും വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ അകന്നു ജീവിക്കരുത്. ക്ലേശത്തിന്റെ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്, പ്രാർത്ഥനയാലുള്ള ശക്തിയാൽ മാത്രമെ വരാൻ പോകുന്ന പരീക്ഷകളുടെ ഭാരം നിങ്ങൾക്ക് വഹിക്കാൻ കഴിയുകയുള്ളൂ. എന്റെ അപേക്ഷകൾക്കൊത്ത് ജീവിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്, എന്തെന്നാൽ ഇതിലൂടെ മാത്രമെ എന്റെ വിമലഹൃദയത്തിന്റെ ഉറപ്പായ വിജയാഘോഷത്തിൽ പങ്കുകാരാവാൻ നിങ്ങൾക്കു സാധിക്കുകയുള്ളൂ. മനുഷ്യകുലത്തിന് അസുഖം ബാധിച്ചിരിക്കുകയാണ്, അത് സുഖം പ്രാപിക്കേണ്ടതാകുന്നു. നിങ്ങൾ ഈശോയെ തേടുക. അവൻ നിങ്ങളുടെ എല്ലാമാകുന്നു, അവൻ കൂടെയില്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല, നിങ്ങൾക്ക് ഒന്നും ചെയ്യാനും സാധിക്കില്ല. നിങ്ങളുടെ ബുദ്ധിമുട്ടുകളുടെ ഭാരം വർദ്ധിക്കുന്നതായി നിങ്ങൾക്കു തോന്നുമ്പോൾ, നിങ്ങൾ ഈശോയെ വിളിക്കുക. വിശ്വാസത്തിൽ മഹത്തായിരിക്കാൻ നിങ്ങൾ കൂദാശകളായ കുമ്പസാരത്തെയും, ദിവ്യകാരുണ്യത്തെയും (പരിശുദ്ധ കുർബാന) സമീപിക്കുക. എന്റെ പദ്ധതികളുടെ സാക്ഷാത്കരണത്തിന് നിങ്ങൾ സുപ്രധാനമാണ്. സൗമ്യതയും, എളിമയും ഉള്ള ഹൃദയങ്ങളുള്ളവരാകുക. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്റെ ഈശോയുടെ സഭ ഭദ്രമായ അഭയസ്ഥാനത്തു നിന്നും മാറി നടക്കും, ധാരാളം സമർപ്പിതർ ഭാരമേറിയൊരു കുരിശു ചുമക്കും. സത്യത്തോടുള്ള സ്നേഹക്കുറവുമൂലം എന്റെ പാവപ്പെട്ട ധാരാളം മക്കൾ ദയനീയമായൊരു ആത്മീയ അന്ധതയിലേക്ക് നയിക്കപ്പെടും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ നിങ്ങളോടു കൂടെയുണ്ട്. നിങ്ങൾ പിന്തിരിയരുത്. നിങ്ങൾ ഈശോയൊടൊപ്പമായിരിക്കുക, നിങ്ങൾ വിജയികളാകും. നിങ്ങൾ മുന്നോട്ടു പോകുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി അപേക്ഷിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,870 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ പാർമയിൽ നിന്നും, ലഭിച്ചത് 15/10/2019

പ്രിയ മക്കളെ, ശ്രദ്ധിക്കുക, നീതിമാൻമാർക്ക് ഇത് വേദനയുടെ സമയമാണ്. ധാരാളം സമർപ്പിതർ പീഢിപ്പിക്കപ്പെടുകയും, പുറത്താക്കപ്പെടുകയും ചെയ്യുന്ന ദിവസങ്ങൾ വന്നു ചേരും. സത്യം കുറച്ചു സ്ഥലങ്ങളിൽ മാത്രം അവശേഷിക്കപ്പെടുകയും, എന്റെ പാവം മക്കൾ ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കുകയും ചെയ്യും. ദൈവം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൽ. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല എന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളാകുകയും, വിധേയരാവുകയും ചെയ്യുവിൻ. ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ എന്നെ അനുസരിക്കുവിൻ. ശത്രുക്കളെ വിജയിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ എല്ലായിടത്തും സത്യം പ്രഘോഷിക്കുവിൻ. എന്റെ ഈശോ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ പിന്തിരിയരുത്. എന്റെ ഈശോയുടെ സഭ കാൽവരിയിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. സത്യത്തെ സ്നേഹിക്കുന്നവർക്ക് ഇത് വേദനയുടെ ഒരു സമയമായിരിക്കും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ നൻമയുടെയും വിശുദ്ധിയുടെയും പാതയിൽ നയിക്കാം. നിങ്ങൾ മുന്നോട്ടു പോകുക. കുരിശില്ലാതെ വിജയമില്ല. ഈ സമയത്ത്, അസാധാരണമായ ഒരു കൃപയുടെ വർഷം സ്വർഗ്ഗത്തിൽ നിന്നും നിങ്ങളിൽ ചൊരിയപ്പെടാൻ ഞാൻ ഇടയാക്കും. ധൈര്യമായിരിക്കുക. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടവ, നാളെയ്ക്കായി മാറ്റി വെക്കരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,869 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ ടൊറീനോയിൽ നിന്നും, ലഭിച്ചത് 14/10/2019

പ്രിയ മക്കളെ, നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. പ്രളയകാലത്തേക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്. വഞ്ചിക്കപ്പെടാതിരിക്കാൻ നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. നിങ്ങൾ ഭയപ്പെടരുത്. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ കരുതലുള്ളവരാകുക, നിങ്ങൾ പറുദീസാ ലക്ഷൃം വെച്ച് ജീവിക്കുവിൻ, അതിനു വേണ്ടി മാത്രമാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മഹത്തായ നൗക (സഭ) മുന്നോട്ടു നീങ്ങുന്നത് വലിയൊരു കപ്പൽഛേതത്തിലേക്കാണ് (വിശ്വാസതകർച്ചയിലേക്കാണ്). നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. വ്യാജപ്രബോധനങ്ങളുടെ ശക്തമായ കാറ്റ് മഹത്തായ നൗകയിൽ പതിക്കും, വിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും വേദന വലുതായിരിക്കും. നിങ്ങൾ ഈശോയോടുകൂടെ ആയിരിക്കുക. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുമ്പോൾ, നീതിമാൻമാരെപ്രതി ദൈവം പ്രവർത്തിക്കും. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമായിരിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,868 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ഇറ്റലിയിലെ മിലാനിൽ, ലഭിച്ചത് 13/10/2019

പ്രിയ മക്കളെ, ധൈര്യമായിരിക്കുക. നിങ്ങളുടെ ആത്മാർത്ഥവും ഭയരഹിതവുമായ സമ്മതം എന്റെ ഈശോയ്ക്ക് ആവശ്യമാണ്. ശത്രുക്കൾ മുന്നേറുകയും, എന്റെ കർത്താവിന്റെ സഭയിൽ ആത്മീയമായ വലിയൊരു തകർച്ചക്ക് ഇടയാവുകയും ചെയ്യും. എന്റെ ഭക്തൻമാരുടെ വിശ്വാസംമൂലം വിശ്വാസവഞ്ചകർ പരാജയപ്പെടും. ധർമ്മബോധമുള്ളവരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുക്കളുടെ ശക്തി വർദ്ധിപ്പിക്കും എന്നത് നിങ്ങൾ; എപ്പോഴും ഓർക്കേണ്ടതാകുന്നു. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. സത്യമാകുന്നു നിങ്ങളുടെ ഏറ്റവും വലുതും അമൂല്യവുമായ പ്രതിരോധത്തിന്റെ ആയുധം. നിങ്ങൾ നിരാശരാകരുത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളോടൊപ്പമുണ്ട്. മഹത്തായ യുദ്ധം എല്ലായിടത്തേക്കും പകരും. നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. എല്ലാ പീഡനങ്ങൾക്കും ശേഷം വിജയം ദൈവത്തിൽ നിന്നും വരുന്നതാണ്. മുന്നോട്ട് പോകുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. നിങ്ങളോരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ മകൻ ഈശോയോട് വിശ്വസ്തരായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,867 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 12/10/2019

പ്രിയ മക്കളെ, നിങ്ങൾ സത്യത്തിൽ നിന്നും വഴിതിരിഞ്ഞു പോകരുത്. എന്റെ ഈശോയാകുന്നു പരിപൂർണ്ണമായ സത്യം, നിങ്ങളുടെ യഥാർത്ഥ വിമോചനവും മോക്ഷവും അവനിൽ മാത്രമാകുന്നു. എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ രക്ഷിക്കാനാണ്. കുരിശിന്റെ ഭാരം നിങ്ങൾക്കനുഭവപ്പെടുമ്പോൾ നിങ്ങൾ നിരുത്സാഹപ്പെടരുത്. യാതനകളുടെ സമയങ്ങളിൽ, എന്റെ ഈശോയുടെ കരുതൽ നിങ്ങൾക്കുണ്ടാവും. അവനിൽ വിശ്വസിക്കുകയും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നയിക്കപ്പെടാൻ നിങ്ങൾ അനുവദിക്കുകയും ചെയ്യുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നീങ്ങികൊണ്ടിരിക്കുന്നത്, സത്യത്തെ സ്നേഹിക്കുന്നവർ മാത്രം എന്റെ മകൻ ഈശോയൊടൊപ്പം വിശ്വസ്തരായി നിലകൊള്ളും. നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുവിൻ. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി അപേക്ഷിക്കും. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,866 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 9/10/2019

പ്രിയ മക്കളെ, അഗാധമായൊരു ഗർത്തം ഉണ്ടാകും, എന്റെ പാവപ്പെട്ട മക്കളുടെ വേദന വലുതായിരിക്കും. ഈ ക്ലേശകരമായ സമയങ്ങളിൽ, നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം കാത്തുസൂക്ഷിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ പ്രാർത്ഥനയിൽ നിന്നും വ്യതിചലിക്കരുത്. എന്റെ ഈശോയുടെ സുവിശേഷത്തിൽ നിങ്ങൾ ശക്തമായി വിശ്വസിക്കുക, ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാനയിൽ) നിങ്ങൾ ശക്തി കണ്ടെത്തുക. നിങ്ങൾക്ക് എന്തു തന്നെ സംഭവിച്ചാലും ഞാൻ കാണിച്ചു തന്ന പാതയിൽ തന്നെ നിങ്ങൾ ദൃഢമായി നിൽക്കുക. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് വിശ്വസ്തതയുള്ളവരായിരിക്കുക. എല്ലാ പ്രക്ഷോഭങ്ങൾക്കും ശേഷം ദൈവത്തിന്റെ വിജയം സത്യത്തിന്റെ രൂപത്തിൽ വരും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ രക്ഷിക്കാനാണ്. പിന്തിരിയരുത്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ വഴിയും സത്യവും ജീവനുമായവനിലേക്ക് നയിക്കാം. നിങ്ങൾ ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,865 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 8/10/2019

പ്രിയ മക്കളെ, നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. കനം കൂടിയൊരന്ധകാരം സഭയുടെ മേൽ പതിക്കും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നടക്കും. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. എന്റെ മകൻ ഈശോയോട് വിശ്വസ്തനായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. സത്യത്തിൽ നിന്ന് നിങ്ങൾ പിന്തിരിയരുത്. എന്തുതന്നെ സംഭവിച്ചാലും, നിങ്ങൾ ഈശോയോടൊപ്പമായിരിക്കുകയും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളെ കാക്കുകയും ചെയ്യുവിൻ. ദിവ്യകാരുണ്യത്തിലൂടെയും (പരിശുദ്ധ കുർബാന) ഈശോയുടെ വചനത്തിലൂടെയും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ എല്ലായ്പ്പോഴും നിങ്ങളോടു കൂടെയുണ്ടാകും. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,864 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 5/10/2019

പ്രിയ മക്കളെ, നിങ്ങളിൽ നിന്ന് സമാധാനം കവർന്നെടുക്കാൻ സാത്താനെ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, അവനെ മാത്രം നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുവിൻ. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം നിലനിർത്താൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയും, നിങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ ജീവിതത്തിലൂടെ കർത്താവിൽ നിന്നുള്ളവരാണെന്ന് നിങ്ങൾ സാക്ഷികളായിരിക്കുകയും ചെയ്യുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ ഒരിക്കലും വ്യതിചലിക്കരുത്. ഈ ക്ലേശകരമായ സമയങ്ങളിൽ, ഈശോയുടെ സഭയ്ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾ തീവ്രമാക്കുവിൻ. വലിയൊരു കുഴപ്പം സഭയിൽ ഉണ്ടാകും, എങ്കിലും വിജയം ദൈവത്തിൽ നിന്നു വരുന്നതാണ്. നിങ്ങൾ നിരാശരാകരുത്. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ രക്ഷിക്കാനാണ്. സൗമ്യതയും, എളിമയും ഉള്ള ഹൃദയങ്ങളുള്ളവരാകുവിൻ, എല്ലാം ശുഭമായിട്ടുള്ള അവസാനമായിരിക്കും നിങ്ങളുടേത്. ധൈര്യമായിരിക്കുക. എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി അപേക്ഷിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,863 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 3/10/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങളെ നയിക്കാനാണ്. ദൈവം തിടുക്കത്തിലാണെന്നും, ഇത് കൃപയുടെ സമയമാണെന്നും, എല്ലാവരോടും പറയുവിൻ. ദൈവം തന്ന വിശ്വാസത്തിന്റെതായ അമൂല്യവസ്തുക്കളെ (നിധി) ആദരിക്കുവിൻ. ദൈവം വാഗ്ദാനം ചെയ്യുന്ന എല്ലാത്തിനെയും സന്തോഷത്താൽ സ്വീകരിക്കുവിൻ. ദൈവകൃപയില്ലാതെ ജീവിതം കഴിഞ്ഞു പോയതിനെയോർത്ത് ധാരാളം പേർ അനുതപിക്കുന്ന ദിവസം വരും, എങ്കിലും അത് വളരെ വൈകിപ്പോകും. നിങ്ങൾക്കു വരാൻ പോകുന്നതിനെയോർത്ത് ഞാൻ വേദനിക്കുകയാണ്. മനുഷ്യവർഗ്ഗം ദൈവസ്നേഹം നിരസിച്ചിരിക്കുകയാണ്, വലിയൊരു ശിക്ഷ ഭൂമിക്കു മേൽ പതിക്കുന്നതാണ്. നിങ്ങൾ മാനസാന്തരപ്പെടുകയും, ദൈവത്തിന്റെ കരുണ കുമ്പസാരമെന്ന കൂദാശയിലൂടെ തേടുകയും ചെയ്യുവിൻ. ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെയിടയിലുള്ള എന്റെ സാന്നിധ്യം കർത്താവിന് നിങ്ങളോടുള്ള സ്നേഹത്തിന്റെ അടയാളമാണ്. നിങ്ങൾ ധർമ്മബോധമുള്ളവരായിരിക്കുക. നിങ്ങൾക്കുള്ള പ്രതിഫലം കർത്താവിൽ നിന്നും ലഭിക്കുന്നതാണ്. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. നിങ്ങളെ ദൈവത്തിൽ നിന്നും അകറ്റുന്ന എല്ലാറ്റിൽ നിന്നും അകന്നു നിൽക്കുവിൻ. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടവ, നാളെയ്ക്കായി മാറ്റി വെക്കരുത്. ധൈര്യമായിരിക്കുക. എന്തുതന്നെ സംഭവിച്ചാലും സത്യത്തോടൊപ്പം നിലകൊള്ളുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,862 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 1/10/2019

പ്രിയ മക്കളെ, ദൈവം നിങ്ങൾക്ക് നൽകുന്ന കൃപ നിങ്ങൾ നിരസിക്കരുത്. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ സഹായിക്കാനാണ്, എങ്കിലും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എല്ലാ കാര്യത്തിലും ദൈവഹിതം നിറവേറ്റാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ഈ ലോകത്തിൽ നിന്നും വേർപെടുകയും, വിശ്വസ്തതയോടുകൂടെ കർത്താവിനെ ശുശ്രൂഷിക്കുകയും ചെയ്യുക. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തോട് നിങ്ങൾ കരുതലുള്ളവരാകുക. അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; എന്ന കാര്യം മറക്കരുത്. നിങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. ക്ലേശകരമായ സമയങ്ങൾ വരവായി, ഈശോയുടെ സുവിശേഷത്തിൽ വിശ്വസ്തതയോടെ നിലകൊള്ളുന്നവരും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളിൽ നിലകൊള്ളുന്നവരും രക്ഷപ്രാപിക്കും. ചെകുത്താന്റെ പുക എന്റെ ധാരാളം മക്കളിൽ ആത്മീയാന്ധത സൃഷ്ടിക്കും. നിങ്ങൾക്കു വരാൻ പോകുന്നതിനെയോർത്ത് ഞാൻ വേദനിക്കുകയാണ്. വളരെ പെട്ടെന്ന് നിങ്ങൾ മടങ്ങി വരിക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,861 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, പ്രത്യക്ഷീകരണത്തിന്റെ 32ആം വാർഷിക തിരുന്നാൾ ദിവസം, ലഭിച്ചത് 29/9/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എന്റെ പദ്ധതികളുടെ സാക്ഷാത്കാരത്തിന് നിങ്ങൾ സുപ്രധാനമാണ്. നിങ്ങൾ പിൻവാങ്ങരുത്. ദൈവം നിങ്ങളോടു കൂടെയുണ്ട്, നിങ്ങൾ ഒന്നിനെയും ഭയപ്പെടേണ്ടതില്ല. നിങ്ങൾ അവന്റെ ശക്തിയിൽ പൂർണ്ണമായി വിശ്വസിക്കുവിൻ, എല്ലാം നിങ്ങൾക്ക് വിജയമായി ഭവിക്കും. സത്യത്തിന്റെ പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. മനുഷ്യൻ തന്റെ കരങ്ങളാൽ നിർമ്മിച്ചവയാൽ മനുഷ്യവർഗ്ഗം നാശത്തിന്റെ പടുകുഴിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ മാനസാന്തരപ്പെടുകയും, കർത്താവിനെ സന്തോഷത്തോടു കൂടെ ശുശ്രൂഷിക്കുകയും ചെയ്യുവിൻ. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ വഴിയും സത്യവും ജീവനുമായവനിലേക്ക് നയിക്കാം. നിങ്ങളുടെ സമയത്തിന്റെ പകുതി പ്രാർത്ഥനക്കായി സമർപ്പിക്കുക. നിങ്ങൾ അകലത്തായിരിക്കുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായ് മാറുന്നു. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ ജാഗ്രതയുള്ളവരാകുവിൻ. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകാനാണ്. ധൈര്യമായിരിക്കുക. എല്ലാ പീഡനങ്ങൾക്കും ശേഷം, വിജയം സംഭവിക്കുന്നത് എന്റെ വിമലഹൃദയത്തിന്റെ ഉറപ്പായ ജയഘോഷത്തോടുകൂടെ ആയിരിക്കും. മനുഷ്യവർഗ്ഗം രൂപാന്തരം പ്രാപിക്കുകയും, എല്ലാവരോടും സന്തോഷത്തോടുകൂടെ ജീവിക്കുകയും ചെയ്യും. ഭയം കൂടാതെ മുന്നോട്ടു പോകുക. ഈ സമയത്ത്, അസാധാരണമായ ഒരു കൃപയുടെ വർഷം സ്വർഗ്ഗത്തിൽ നിന്നും നിങ്ങളിൽ ചൊരിയപ്പെടാൻ ഞാൻ ഇടയാക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,860 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 28/9/2019

പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നിങ്ങളെ വിശുദ്ധിയിലേക്ക് വിളിക്കാനാണ്. ധൈര്യമായിരിക്കുക. വിശുദ്ധിയിലേയ്ക്കുള്ള പാത തടസ്സങ്ങൾ കൊണ്ടു നിറഞ്ഞതാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. എന്റെ ഈശോ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളോടൊപ്പം നടക്കുകയും ചെയ്യുന്നു. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിങ്ങളെ പൂർണ്ണമായും അവനു നൽകുക, നിങ്ങളുടെ വിശ്വാസം മഹത്തായതായിരിക്കും. മനുഷ്യൻ സ്രഷ്ടാവിൽ നിന്ന് സ്വയം അകന്നതുമൂലം മനുഷ്യകുലം ആത്മീയമായ ദാരിദ്രത്തിലായിരിക്കുന്നു. തിരികെ വരിക. നിങ്ങളുടെ കൈകൾ നിങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ നാളെയ്ക്കായി മാറ്റിവെക്കരുത്. ഈ ക്ലേശങ്ങളുടെ സമയത്ത്, പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാനയിൽ) ശക്തി കണ്ടെത്തുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ അനുവദിക്കരുത്. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ ദൈവത്തെ മാത്രമെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാവൂ. ഞാൻ നിങ്ങളെ നിർബന്ധിക്കാൻ ആഗ്രഹിക്കുന്നില്ല, എങ്കിലും നിങ്ങൾ എനിക്ക് വിധേയരാവുകയും അനുസരിക്കുകയും ചെയ്യുവിൻ. മഹത്തായൊരു പീഡനത്തിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്, ദൈവത്തിന്റെ വിജയം നീതിമാൻമാർക്കുണ്ടാകും. എല്ലാം നഷ്ടമായി എന്നു വിചാരിക്കുമ്പോൾ ദൈവം പ്രവർത്തിക്കുകയും, നിങ്ങൾ ആശ്വസിക്കപ്പെടുകയും ചെയ്യും. അവൻ നിങ്ങളുടെ കണ്ണുനീർ തുടച്ചുമാറ്റുകയും, നിങ്ങളുടെ എല്ലാം ശുഭമായ അവസാനിക്കുകയും ചെയ്യും. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,859 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 26/9/2019

പ്രിയ മക്കളെ, എന്റെ ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ പരിപൂർണ്ണ നന്മയും, നിങ്ങളുടെ പേര് അറിയുന്നവനും ആയ, അവനിലേക്ക് തിരിയുവിൻ. നിങ്ങൾ ഒതുങ്ങിക്കൂടി ഇരിക്കരുത്. ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ നാളെയ്ക്കായി മാറ്റിവെക്കരുത്. നിങ്ങൾ മാനസാന്തരപ്പെടുക. ഇത് നിങ്ങളുടെ മഹത്തായ തിരിച്ചുവരവിനുള്ള വലിയൊരു അവസരമാണ്. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നേരമ്പോക്കിനല്ലെന്ന് എല്ലാവരോടും പറയുക. മനുഷ്യകുലം തന്റെ സ്രഷ്ടാവിൽ നിന്ന് തങ്ങളെ സ്വയം അകറ്റിയിരിക്കുകയാണ്, ആത്മീയമായ വലിയൊരു പടുകുഴിയിലേക്ക് എന്റെ പാവം മക്കൾ നടന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്ക് നയിക്കാം. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും ദുർഘടമായ കാലമാണ് വരാൻ പോകുന്നത്. വലിയൊരു കപ്പൽഛേതം (വിശ്വാസ തകർച്ച) ഉണ്ടാവുകയും, ധാരാളം പേർ നഷ്ടപ്പെടുകയും ചെയ്യും. നിങ്ങൾക്ക് വരാൻ പോകുന്നതിനെയോർത്ത് ഞാൻ വേദനിപ്പിക്കുകയാണ്. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. നിങ്ങളുടെ വിജയം കർത്താവിലാണ്. സത്യത്തോടൊപ്പം മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,858 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 24/9/2019

പ്രിയ മക്കളെ, നിങ്ങൾ ഭയപ്പെടരുത്. ആരൊക്കെ ദൈവത്തോടു കൂടെ ആയിരിക്കുന്നുവോ അവരൊന്നും ഒരിക്കലും പരാജയപ്പെടുകയില്ല. നിങ്ങളുടെ വിശ്വാസവും പ്രതീക്ഷയും ദൈവത്തിലായിരിക്കുക. നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും അവനിൽ മാത്രമാണ്. ലോകത്തിൽ നിന്നും പിന്തിരിഞ്ഞ് സ്വർഗ്ഗത്തിന്റെതായ കാര്യങ്ങൾ അന്വേഷിക്കുവിൻ. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങൾ ജീവിക്കുന്ന സമയം വലിയൊരു ആത്മീയ സംഭ്രമത്തിന്റെതാണ്. നിങ്ങൾ വിശ്വസ്തരായിരിക്കുക, എന്തെന്നാൽ ഇതുവഴി മാത്രമെ നിങ്ങൾക്ക് ദൈവത്തിന്റെ വിജയത്തിൽ പങ്കുകാരാകാൻ കഴിയുകയുള്ളൂ. വളരെ കുറച്ചു പേർ മാത്രം സത്യത്തോടൊപ്പം നിലനിൽക്കുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വലിയ ആശയക്കുഴപ്പം പടരുകയും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ ധാരാളം പേർ നടക്കുകയും ചെയ്യും. നിങ്ങൾ ഈശോയോടൊപ്പമായിരിക്കുക. എന്റെ പാവപ്പെട്ട ധാരാളം മക്കളെ വ്യാജ പ്രബോധനങ്ങളുടെ വിഷം മലിനമാക്കും. തിൻമയുടെ വൃക്ഷം വളർന്നു പൊങ്ങും. നിങ്ങൾ ഈശോയോടൊപ്പമായിരിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിലകൊള്ളുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,857 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/9/2019

പ്രിയ മക്കളെ, നിങ്ങൾ ആയിരിക്കുന്നതു പോലെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാനാണ്. നിങ്ങൾ പിൻവാങ്ങരുത്. ദൈവം തിടുക്കത്തിലാണ്, ഇത് നിങ്ങൾക്കെല്ലാവർക്കുമുള്ള കൃപയുടെ സമയമാണ്. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും ദുർഘടമായ കാലമാണ് വരാൻ പോകുന്നത്. ദൈവം നിങ്ങൾക്കു തരുന്ന അവസരം നിഷേധിക്കരുത്. ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ നാളെയ്ക്കായി മാറ്റിവെക്കരുത്. നിങ്ങൾ ഓരോരുത്തരുടേയും പേര് എനിക്കറിയാം, നിങ്ങൾ എല്ലാവരും ഈശോയുടേതാവാൻ ഞാൻ ആവശ്യപ്പെടുകയാണ്. ലോകത്തിൽ നിന്നും അകന്നിരിക്കുവിൻ, പറുദീസാ ലക്ഷൃം വെച്ച് ജീവിക്കുവിൻ, അതിനു വേണ്ടി മാത്രമാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾ സത്യത്തിൽ നിന്നും പിന്തിരിയരുത്. കുരിശിന്റെ ഭാരം നിങ്ങൾക്കനുഭവപ്പെടുമ്പോൾ, പ്രാർത്ഥനയിലും, സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ ധൈര്യശാലികളാവുക. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ദൈവത്തിന്റെ വിജയം അർഹമായവർക്ക് ലഭിക്കും. സത്യത്തിന്റെ കാവലാളൻമാരായി മുന്നോട്ട് പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,856 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/9/2019

പ്രിയ മക്കളെ, സത്യത്തിന്റെ കാവലാളൻമാരായി നിങ്ങൾ മുന്നോട്ടു പോകുക. എന്റെ ഈശോയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. ധൈര്യമുള്ളവരായിരിക്കുകയും, എല്ലായിടത്തും നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണെന്നതിന് സാക്ഷികളാകുകയും ചെയ്യുവിൻ. യഥാർത്ഥ വിശ്വാസികൾ ഒരിക്കലും പിൻവാങ്ങില്ല. അർദ്ധസത്യം ആശ്ലേഷിക്കുന്നവർ വീണു പോകും. ഞാൻ നിങ്ങളുടെ മാതാവാണ്, നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനിക്കുകയാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എല്ലായ്പ്പോഴും സത്യത്തിലേക്ക് നയിക്കും. എന്റെ അപേക്ഷകൾക്ക് ചെവികൊടുക്കുന്നവർ ഒരിക്കലും ചതിക്കപ്പെടുകയില്ല. നിങ്ങൾ ജാഗ്രതയുള്ളവരാകുക. നിങ്ങൾ പ്രാർത്ഥിക്കുക. എന്റെ ഈശോയുടെ സുവിശേഷം നിങ്ങൾ സ്വീകരിക്കുകയും, എല്ലാവരോടും എന്റെ അപേക്ഷകൾ പരസ്യമാക്കുകയും ചെയ്യുവിൻ. എല്ലാ പീഢനങ്ങൾക്കും ശേഷം നീതിമാൻമാർക്ക് ദൈവത്തിന്റെ വിജയം ലഭിക്കും. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,855 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/9/2019

പ്രിയ മക്കളെ, നിങ്ങളുടെ ആത്മാവിനെ മരണത്തിലേക്കു നയിക്കുന്ന എല്ലാത്തിനെയും ഉപേക്ഷിക്കുവിൻ, എന്റെ മകൻ ഈശോയുടെ പഠനങ്ങളെ ആശ്ലേഷിക്കുവിൻ. അവനിലാണ് നിങ്ങളുടെ പരിപൂർണ്ണ സന്തോഷം. എപ്പോഴും ഓർമ്മിക്കുക, എല്ലാ കാര്യങ്ങളിലും ദൈവത്തിനാണ് ഒന്നാം സ്ഥാനം. ചെകുത്താന്റെ പുക എല്ലായിടത്തേക്കും പകരും, അത് ഒരുപാട് മക്കളിൽ ആത്മീയാന്ധത സൃഷ്ടിക്കും. വിശ്വാസികൾക്കെതിരെയുള്ള സാത്താന്റെ പ്രവൃത്തി ഭയങ്കരമായിരിക്കും. സമർപ്പിതരിലെ വലിയൊരു വിഭാഗം ദുഷിപ്പിക്കപ്പെടും. നിങ്ങൾക്കു വരാൻ പോകുന്നതിനെയോർത്ത് ഞാൻ വേദനിക്കുകയാണ്. നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥിക്കുക. ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാനയിൽ) ശക്തി കണ്ടെത്തുക, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ മതപ്രബോധന പീഠത്തോട് വിശ്വസ്തതയുള്ളവരായിരിക്കുകയും ചെയ്യുക. തീക്ഷണതയുള്ളരായിരിക്കുവിൻ എങ്കിൽ മാത്രമെ വരാൻ പോകുന്ന വലിയ വിശ്വാസ തകർച്ചയിൽ നിങ്ങൾ പെടാതിരിക്കുകയുള്ളൂ. നിങ്ങൾ സത്യത്തോടൊപ്പം മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.


4,854 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 14/9/2019

പ്രിയ മക്കളെ, ദൈവം തിടുക്കത്തിലാണ്. നിങ്ങളുടെ കൈകൾ നിങ്ങൾ കൂട്ടിക്കെട്ടരുത്. നിങ്ങൾക്ക് തിരിച്ചുവരവിനുള്ള (ദൈവത്തിലേക്ക്) ഉചിതമായ അവസരം ഇതാകുന്നു. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും ദൈവഹിതം നിങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കുകയും ചെയ്യുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. മഹത്തായൊരു യുദ്ധം സംഭവിക്കും, എന്റെ പാവപ്പെട്ട മക്കളുടെ വേദന വലുതായിരിക്കും. സഭയുടെ ഹൃദയത്തിൽ ഒരു മുറിവുണ്ടാകും. നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥിക്കുവിൻ. ഞാൻ കാണിച്ചു തന്ന പാതയിൽ ദൃഢമായി നിൽക്കുക. എന്തു തന്നെ സംഭവിച്ചാലും എന്റെ ഈശോയോടൊപ്പമായിരിക്കുക, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധന പീഠത്തിന്റെ പഠനങ്ങളെ അംഗീകരിക്കുക. ഞാൻ നിങ്ങളുടെ മാതാവാകുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്ന് വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകാനാണ്. മാനസാന്തരപ്പെടുക, മാനസാന്തരമാണ് വിശുദ്ധിയിലേക്കുള്ള പാതയിലെ ആദ്യ ചുവട്. നിങ്ങൾ ഈ ലോകത്തിലാകുന്നു, എങ്കിലും ഈ ലോകത്തിന്നുള്ളവരല്ല. സത്യത്തിന്റെ കാവലാളൻമാരായി മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.Buscar no site:
Loja Virtual
Loja Virtual
Clique para comprar artigos religiosos.

അടിയന്തര അപ്പീലുകൾ

സമാധാനത്തിന്റെ രാഞ്ജിയായ നമ്മുടെ അമ്മ
അങ്കുറ, ബഹിയ, ബ്രസീൽ
português (Brasil) / Portuguese (Brazil) español (España, alfabetización internacional) / Spanish (Spain, International Sort) English (United States) / English (United States) العربية (الإمارات العربية المتحدة) / Arabic (United Arab Emirates) Deutsch (Deutschland) / German (Germany) italiano (Italia) / Italian (Italy) français (France) / French (France) українська (Україна) / Ukrainian (Ukraine) polski (Polska) / Polish (Poland) русский (Россия) / Russian (Russia) 中文(中国) / Chinese (Simplified, China) 日本語 (日本) / Japanese (Japan) čeština (Česká republika) / Czech (Czech Republic) മലയാളം (ഇന്ത്യ) / Malayalam (India) 한국어(대한민국) / Korean (Korea) עברית (ישראל) / Hebrew (Israel)