പ്രിയ മക്കളേ, നിരുത്സാഹപ്പെടരുത്. എൻ്റെ യേശു നിങ്ങളോടൊപ്പമുണ്ട്, ഒരിക്കലും നിങ്ങളെ കൈവിടില്ല. അവനിൽ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും അർപ്പിക്കുക, നിങ്ങൾ വിജയികളാകും. മാനവകുലം ആത്മീയ അഗാധതയിലേക്ക് നടക്കുന്നു, മഹത്തായ തിരിച്ചുവരവിന് സമയമായി. എൻ്റെ മകൻ നിങ്ങളെ സ്നേഹിക്കുന്നു, തുറന്ന കരങ്ങളോടെ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ വിശ്വാസത്തിൻ്റെ ജ്വാല ജ്വലിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ ആദ്യം സ്വർഗ്ഗത്തിലെ കാര്യങ്ങൾ അന്വേഷിക്കുക. ഈ ജീവിതത്തിൽ എല്ലാം കടന്നുപോകുന്നു, എന്നാൽ നിങ്ങളിലുള്ള ദൈവത്തിൻ്റെ കൃപ ശാശ്വതമായിരിക്കും. നിങ്ങൾക്ക് ബലഹീനത അനുഭവപ്പെടുമ്പോൾ, പ്രാർത്ഥനയിലും ദിവ്യബലിയിലും ശക്തി തേടുക. നിങ്ങൾ മറക്കരുത്: നിങ്ങൾ എൻ്റെ പുത്രനായ യേശുവിൽ നിന്ന് അകന്നിരിക്കുമ്പോൾ പിശാച് ജയിക്കുന്നു. നിങ്ങളുടെ പ്രതിരോധ ആയുധം സത്യത്തോടുള്ള സ്നേഹമാണ്. നിങ്ങൾ ശ്രദ്ധിക്കുക! ദൈവത്തിൽ അർദ്ധസത്യമില്ല. പ്രളയകാലത്തെക്കാൾ മോശമായ കാലത്താണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ ഇനിയും ഭൂമിയിൽ ഭീകരത കാണും. മനുഷ്യരുടെ കരങ്ങളാൽ വലിയ നാശം വരും. നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. ധൈര്യമായിരിക്കുക! നിങ്ങൾക്ക് വേണ്ടി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദി ക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.