മലയാളം (ഇന്ത്യ)
1989
2015
2019
2020
2021
2022
5,304 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത്, ലഭിച്ചത് 29/6/2022
പ്രിയ മക്കളെ, വിശുദ്ധിയിലേക്കുള്ള പാത തടസ്സങ്ങൾ നിറഞ്ഞതാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. ധൈര്യമായിരിക്കുക! എന്റെ യേശു നിങ്ങളോടു കൂടെ നടക്കുന്നു. പത്രോസ് പത്രോസല്ല; പത്രോസ് പത്രോസാകില്ല. ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കാൻ കഴിയില്ല, പക്ഷേ എല്ലാം നിങ്ങൾക്ക് വെളിപ്പെടും. എന്റെ യേശുവിനോടും, അവിടുത്തെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടും നിങ്ങൾ വിശ്വസ്തരായിരിക്കുക. ഈ നിമിഷം, സ്വർഗ്ഗത്തിൽ നിന്നും അസാധാരണമായ കൃപകൾ നിങ്ങളുടെ മേൽ വർഷിക്കാൻ ഞാനിടയാക്കും. ഭയം കൂടാതെ മുന്നേറുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
5,292 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/6/2022
പ്രിയ മക്കളെ, എന്റെ യേശുവിന്റെ സഭ ഏറ്റവും പ്രയാസകരമായി കടന്നുപോയ നിമിഷങ്ങളിൽ, വിശ്വാസികളായ സ്ത്രീപുരുഷന്മാരിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുകയും, നീതിമാൻ വിജയിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനത്താൽ സഭയുടെ വിജയം സംഭവിക്കും. കുരിശ് ഭാരമേറിയതായിരിക്കുമെങ്കിലും, വിജയിക്കുക, ഏകവും യഥാർത്ഥവുമായ എന്റെ യേശുവിന്റെ സഭയായിരിക്കും: കത്തോലിക്കാ തിരുസഭ. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നിങ്ങൾ സ്വയം അനുവദിക്കുകയും ചെയ്യുക. എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ, കർത്താവ് നിങ്ങൾക്ക് വിജയം നൽകും. എന്റെ ഈശോയുടെ വചനങ്ങളിലും പരിശുദ്ധ കുർബാനയിലും (ദിവ്യകാരുണ്യത്തിലും) നിങ്ങൾ ശക്തി തേടുക. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക, നിങ്ങളുടെ ഏക വഴിയും സത്യവും ജീവിനുമായൊരുവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ശത്രുക്കൾ പ്രവർത്തിക്കും, എന്നാൽ കർത്താവ് തന്റെ ജനത്തോടൊപ്പമായിരിക്കും. ധൈര്യമായിരിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
5,227 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 6/1/2022
പ്രിയ മക്കളെ, നിങ്ങൾ ദൈവത്തിന്റെ ശക്തിയിൽ ഉറച്ചു വിശ്വസിക്കുക. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പരിശുദ്ധമായവയെ നശിപ്പിക്കുക എന്നതാണ് തിരുസഭയുടെ ശത്രുക്കളുടെ പദ്ധതി. പരിശുദ്ധ കുർബാനയിലുള്ള എന്റെ യേശുവിന്റെ സാന്നിധ്യം പ്രതീകാത്മകമാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനും കബളിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗരൂകരായിരിക്കുക. തന്റെ തിരുശരീരത്താലും തിരുരക്തത്താലും ആത്മാവാലും ദൈവത്വത്താലും എന്റെ ഈശോ പരിശുദ്ധ കുർബാനയിൽ സന്നിഹിതനാണ്. നിങ്ങൾ എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തിൻ്റെ പഠനങ്ങൾക്കൊപ്പം നില കൊള്ളുക. മോശം ഇടയന്മാർ ദൈവത്തിന്റെ ആലയത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയും, അനേകർക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. കുരിശിന്റെ മുമ്പാകെ വളരെയധികം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്ക് ശത്രുക്കളെ ജയിക്കാൻ കഴിയൂ. നിങ്ങൾ മറക്കരുത്: നിങ്ങളുടെ വിജയം പരിശുദ്ധ കുർബാനയിലാണ്. സത്യം സമ്പൂര്ണ്ണതയിൽ സൂക്ഷിക്കപ്പെടുന്നത് കത്തോലിക്കാ സഭയിൽ മാത്രമാണെന്നും, ദൈവത്തിൽ അർദ്ധസത്യം ഇല്ലെന്നും എല്ലാവരോടും പറയുക. ഭയമില്ലാതെ മുന്നേറുക! ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
Torne-se Sócio Contribuinte
Clique aqui